Flash News

പാറ്റൂര്‍ ഭൂമിയിടപാട്:സര്‍ക്കാരിന് തിരിച്ചടി;കേസ് ഹൈക്കോടതി റദ്ദാക്കി

പാറ്റൂര്‍ ഭൂമിയിടപാട്:സര്‍ക്കാരിന് തിരിച്ചടി;കേസ് ഹൈക്കോടതി റദ്ദാക്കി
X
കൊച്ചി:പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി.എഫ്‌ഐആറും റദ്ദാക്കിയിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി വിധി.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഭരത് ഭൂഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസാണു റദ്ദാക്കിയത്. ഉമ്മന്‍ ചാണ്ടി അടക്കം അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.



വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചു. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്ന് കോടതി പറഞ്ഞു. ജേക്കബ് തോമസിനെതിരെ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നിലനില്‍ക്കുന്നുവെന്നും ഡിജിപി ആയിരിക്കാന്‍ യോഗ്യതയുണ്ടോയെന്ന്  സംശയമുണ്ടെന്നും കോടതി പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും കോടതി വിധി ആശ്വാസമാണെങ്കിലും സര്‍ക്കാരിന് ഇത് തിരിച്ചടിയാണ്.  കേസില്‍ നാലമത്തെ പ്രതിയാണ് ഉമ്മന്‍ചാണ്ടി. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
Next Story

RELATED STORIES

Share it