പാറ്റൂര്‍ കേസ്: കൈയേറ്റഭൂമി തിരികെ നല്‍കേണ്ടിവരുമെന്ന് ലോകായുക്ത

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ കെട്ടിടനിര്‍മാണ കമ്പനിക്ക് ലോകായുക്തയുടെ മുന്നറിയിപ്പ്. കൈയേറ്റഭൂമി സര്‍ക്കാരിന് തിരികെ നല്‍കേണ്ടിവരുമെന്നാണ് ലോകായുക്ത മുന്നറിയിപ്പ് നല്‍കിയത്. സ്വകാര്യ ഫഌറ്റ് ഉടമയുടെ വാദം കേള്‍ക്കവെയായിരുന്നു ലോകായുക്തയുടെ ഇടപെടല്‍.
കൈയേറ്റഭൂമി എത്ര സെന്റ് ഉണ്ടെന്ന കാര്യത്തില്‍ ഒരു പരാമര്‍ശവും ഇപ്പോള്‍ നടത്തുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ പ്ലാനുകളിലും കൈയേറ്റം വ്യക്തമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. കൈവശമുള്ളതില്‍ പുറമ്പോക്ക് ഭൂമിയുണ്ടെന്ന് സമ്മതിച്ച ഫഌറ്റ് കമ്പനി, എന്നാല്‍ ഭൂമി കൈയേറിയതല്ലെന്ന് വിശദീകരിച്ചു. ഈ ഭാഗത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.
സ്‌റ്റേയുള്ള ഭൂമിയില്‍ ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്ന ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്റെ ചോദ്യത്തിന് അഭിഭാഷകന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കേസില്‍ പിന്നീട് വിധി പറയും. ഇതിനിടെ ലോകായുക്തയെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസ് വിമര്‍ശിച്ചു. പുതിയ സര്‍ക്കാര്‍ വന്നാലും ഇതില്‍ മാറ്റം വരുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ലോകായുക്തയുമായി ബന്ധപ്പെട്ട നിയമഭേദഗതികളെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.
Next Story

RELATED STORIES

Share it