പാറ്റൂരില്‍ കൈയേറിയ 12.27 സെന്റ് ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

തിരുവനന്തപുരം: പാറ്റൂരില്‍ ഫഌറ്റ് നിര്‍മാണത്തിനായി കൈയേറിയ പുറമ്പോക്ക് ഇനത്തില്‍പ്പെട്ട 12.279 സെന്റ് ഭൂമി റവന്യൂവകുപ്പ് തിരിച്ചുപിടിച്ചു. ലോകായുക്ത ഉത്തരവിനെ തുടര്‍ന്നാണ് സ്ഥലം തിരിച്ചുപിടിച്ചത്.
ഏറ്റെടുത്ത സ്ഥലത്ത് റവന്യൂവകുപ്പ് സര്‍വേക്കല്ലും ബോ ര്‍ഡും സ്ഥാപിച്ചു. ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും നടക്കാതിരുന്നത് ഏറ്റെടുക്കല്‍ എളുപ്പമാക്കി. തിരിച്ചുപിടിച്ച ഭൂമി താല്‍ക്കാലിക മതില്‍കെട്ടി വേ ര്‍തിരിക്കും. അഡീഷനല്‍ തഹസില്‍ദാര്‍, താലൂക്ക് സര്‍വേയര്‍ എന്നിവര്‍ ചേര്‍ന്നാണ് ഭൂമി അളന്നു തിട്ടപ്പെടുത്തിയത്. സര്‍ക്കാ ര്‍ ഭൂമി തിരിച്ചുപിടിച്ചത് സംബന്ധിച്ച റിപോര്‍ട്ട് ഉടന്‍ ലോകായുക്തയ്ക്കു കൈമാറും.
ഡെപ്യൂട്ടി കലക്ടര്‍ വര്‍ഗീസ് പണിക്കര്‍ പരാതിക്കാരനായ ജോയി കൈതാരം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ട മറ്റൊരു 4.5 സെ ന്റിനായി ലോകായുക്തയില്‍ കേസ് നിലവിലുണ്ട്. പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് കടന്നുപോയ സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍ടെക് കമ്പനി ഫഌറ്റ് നിര്‍മിച്ചെന്ന പൊതുപ്രവര്‍ത്തകന്‍ ജോയി കൈതാരത്തിന്റെ ഹരജിയിലാണ് ലോകായുക്ത പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടത്.
പാറ്റൂരില്‍ പുറമ്പോക്ക് ഭൂമി കൈയേറിയതാണെന്ന് അമിക്കസ് ക്യൂറിയും അഭിഭാഷക കമ്മീഷനും കണ്ടെത്തിയിരുന്നു. അഭിഭാഷക കമ്മീഷന്‍ സ്‌കെച്ച് തയ്യാറാക്കി ലോകായുക്തയ്ക്കു സമര്‍പ്പിച്ചു. മാത്രമല്ല, ഇക്കാര്യം ഫഌറ്റ് ഉടമകളും സമ്മതിച്ചിരുന്നു. ആര്‍ക്കും തര്‍ക്കമില്ലാത്ത ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്. പാറ്റൂരില്‍ 16 സെന്റിലധികം പുറമ്പോക്ക് ഭൂമി ഉണ്ടെന്നാണ് ലോകായുക്തയുടെ കണക്കുകൂട്ടല്‍. പാറ്റൂരില്‍ സര്‍വേ നടത്തിയ ഉദ്യോഗസ്ഥര്‍ പലതരത്തിലുള്ള റിപോര്‍ട്ടുകളാണ് ലോകായുക്തയില്‍ സമര്‍പ്പിച്ചത്.
പുറമ്പോക്ക് ഭൂമി 12 മുതല്‍ 16 സെന്റ് വരെയുണ്ടെന്നു കാണിക്കുന്നതാണ് റിപോര്‍ട്ടുകള്‍. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യസ്ഥാപനത്തിന് കൈമാറാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത്ഭൂഷണും അനാവശ്യതിടുക്കം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയും സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയേറി ആര്‍ടെക് ഫഌറ്റ് നിര്‍മിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടും വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it