പാറ്റൂരിലെ ഭൂമി ഇടപാടില്‍ ലോകായുക്തനാലു സെന്റ് ഭൂമി കൂടി ഏറ്റെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: വിവാദ പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ലോകായുക്തയുടെ ഇടക്കാല ഉത്തരവ്. ഫഌറ്റ് നിര്‍മാതാക്കളായ ആര്‍ടെക് കൈവശം വച്ചിരിക്കുന്ന 4.356 സെന്റ് പുറമ്പോക്കു ഭൂമി ഏറ്റെടുക്കാനാണു ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
നേരത്തെ മറ്റൊരു ഇടക്കാല ഉത്തരവിലൂടെ 12.279 സെന്റ് ഭൂമി പിടിച്ചെടുത്ത ലോകായുക്ത, വിശദമായ തെളിവെടുപ്പും ഹിയറിങും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്കു ഭൂമി കൂടി പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. ഇതോടെ ആകെ 16.635 സെന്റ് ഭൂമി പുറമ്പോക്കാണെന്നാണു കോടതി ഇതു വരെ കണ്ടെത്തിയിരിക്കുന്നത്. 4.356 സെന്റ് ഭൂമി കൂടി പിടിച്ചെടുക്കുമ്പോള്‍ ആമയിഴഞ്ചാന്‍ തോടിന്റെ കിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ആര്‍ടെക്കിന്റെ ബഹുനില മന്ദിരത്തിന്റെ പടിഞ്ഞാറു ഭാഗത്തിന്റെ ഒരു വശം പൊളിക്കേണ്ടി വന്നേക്കും. ഇതു കൂടാതെ വേറെ വ്യക്തികള്‍ കൈയേറി എന്നു കണ്ടെത്തിയ 1.06 സെന്റ് സ്ഥലം കൂടി എറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ക്കും റവന്യൂ ചീഫ് അഡീഷനല്‍ സെക്രട്ടറിക്കുമാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള ചുമതല. എന്നാല്‍, കെട്ടിടം കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍സ് ലംഘിച്ചാണോ നിര്‍മിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ലോകായുക്ത വ്യക്തത വരുത്തിയിട്ടുമില്ല.
2014ല്‍ ആണ് പാറ്റൂരില്‍ ഫഌറ്റ് നിര്‍മാതാക്കളായ ആര്‍ടെക് സര്‍ക്കാര്‍ പുറമ്പോക്കു കൈയേറി ഫഌറ്റ് നിര്‍മിക്കുന്നുവെന്ന് ആരോപിച്ച് സാമൂഹികപ്രവര്‍ത്തകന്‍ ജോയ് കൈതാരം ലോകായുക്തയില്‍ ഹരജി നല്‍കിയത്. പ്രാഥമിക അന്വേഷണം തുടങ്ങിയ ലോകായുക്ത നിര്‍മാണം സ്റ്റേ ചെയ്തു. ഇതിനെതിരേ ഫഌറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് നിര്‍മാണം തുടരാനുള്ള അനുമതി നേടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലന്‍സ് എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ അന്വേഷണ ഉദ്യോഗസ്ഥനായി ലോകായുക്ത നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അ ന്വേഷണം അവസാനിപ്പിച്ച് കേസ് ഫയലില്‍ സ്വീകരിച്ച് എതി ര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. തുടര്‍ന്ന് ഒരു ഇടക്കാല ഉത്തരവിലൂടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫഌറ്റ് നിര്‍മാതാക്കളില്‍ നിന്നു പിടിച്ചെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഈ സ്ഥലം പിടിച്ചെടുത്തിരുന്നു.
അതേസമയം വിധിക്കെതിരേ ഫഌറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it