പാറ്റന്റ് പോരാട്ടം ഗൂഗിളും മൈക്രോസോഫ്റ്റും അവസാനിപ്പിക്കുന്നു

വാഷിങ്ടണ്‍: പാറ്റന്റുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷക്കാലമായി നീളുന്ന തങ്ങളുടെ നിയമപോരാട്ടങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതായി മൈക്രോസോഫ്റ്റും ഗൂഗിളും അറിയിച്ചു.
വൈഫൈ ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യയുടെ പാറ്റന്റുമായി ബന്ധപ്പെട്ട് 18 കേസുകളാണ് ഇരുകമ്പനികളും തമ്മില്‍ നിലനില്‍ക്കുന്നത്. കമ്പനികള്‍ സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് വിഷയത്തില്‍ ധാരണയിലെത്തിയ കാര്യം അറിയിച്ചത്.
പാറ്റന്റ് വിഷയത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനികള്‍ പുറത്തുവിട്ടിട്ടില്ല. ഉപഭോക്താക്കള്‍ക്ക് ഗുണമുണ്ടാക്കുന്ന രീതിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഏറെക്കാലമായി നീളുന്ന നിയമപോരാട്ടത്തിന് കോടതിയുടെ പുറത്ത് ധാരണയിലെത്തിയത് നിര്‍ണായകമായ നീക്കമാണ്.
Next Story

RELATED STORIES

Share it