Kottayam Local

പാറമടയ്ക്ക് അനുമതി നല്‍കിയത് ചട്ടലംഘനമെന്ന് പരാതി

എരുമേലി: കൊടിത്തോട്ടം പാറമടയ്ക്ക് ലൈസന്‍സ് അനുവദിച്ച എരുമേലി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം പഞ്ചായത്ത് രാജ് ചട്ടം ലംഘിച്ചാണെന്നു പ്രതിപക്ഷ അംഗത്തിന്റെ പരാതി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുക്കൂട്ടുതറ വാര്‍ഡംഗവുമായ പ്രകാശ് പുളിക്കനാണ് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയത്. പാറമടയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് കമ്മിറ്റിയുടെ അജണ്ടയില്‍ വ്യക്തമായി പരാമര്‍ശിച്ചിരുന്നില്ലെന്നു പരാതിയില്‍ പറയുന്നു. സ്റ്റിയറിങ് കമ്മിറ്റി ശുപാര്‍ശയെന്ന പേരിലുള്ള അജണ്ടയിലാണ് പാറമടയ്ക്കു ലൈസന്‍സ് നല്‍കിയത്. ഗ്രാമസഭ എതിര്‍ത്ത് പ്രമേയം പാസാക്കുകയും നാട്ടുകാര്‍ സമരം നടത്തുകയും ചെയ്ത് അടച്ചുപൂട്ടിയ പാറമടയ്ക്കാണ് ലൈസന്‍സ് അനുവദിച്ചത്. എന്നിട്ടും അജണ്ടയില്‍ പാറമട ലൈസന്‍സ് എന്ന് വ്യക്തമാക്കിയിരുന്നില്ലെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it