Flash News

പാറമടയില്‍ നിന്നും വെള്ളം തുറന്ന് വിട്ടു, പിഞ്ചു കുഞ്ഞിനെ കാണാതായി

പാറമടയില്‍ നിന്നും വെള്ളം തുറന്ന് വിട്ടു, പിഞ്ചു കുഞ്ഞിനെ കാണാതായി
X
 

പത്തനംതിട്ട: വി കോട്ടയത്ത് തോട്ടില്‍ വീണ് ഒന്നര വയസുകാരനെ കാണാതായി. വി കൊട്ടയം തുണ്ടിയില്‍ തെക്കേതില്‍ ജിനുവിന്റെയും വിദ്യയുടെയു മകന്‍ ആദി ദേവിനെയാണ് കാണാതായത്.  രാവിലെ 11ഓടെയാണ് സംഭവം.
വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് കാണാതായത്. വീടിന് സമീപത്തു കൂടി ഒഴുകുന്ന ചെറിയ തോട്ടിലേക്ക് സമീപത്തെ പാറമടയില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ടതിനെ തുടര്‍ന്ന് ഇവരുടെ വീടിന്റെ മുറ്റത്തേക്ക് വെള്ളം കയറിയപ്പോള്‍ കുട്ടി ഒഴുകിപ്പോയതായാണ് സംശയിക്കുന്നത്.

കുട്ടിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ട മാതാവ് വിദ്യ സമീപവാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ്, കോന്നി പോലിസ്, നാട്ടുകരും ചേര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ജിനു സ്വകാര്യ ബസ്സില്‍ ക്ലീനറായി ജോലി ചെയ്യുന്ന ആളാണ്. ഇവരുടെ വീട്ടിലേക്കുള്ള വഴി സമീപവാസി കെട്ടിയടച്ചതിനെ തുടര്‍ന്ന് ഈ കുടുംബം പുറം ലേകത്തേക്ക് എത്താന്‍  ഈ തോടിനെയാണ് അശ്രയിച്ച് വരുന്നത്.
പാറമടയില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നു വിടുന്നതിനെതിരെയും സമീപവാസി വഴി കെട്ടിയടച്ചതിനെതിരെയും പരാതിയുമായി അധികാരികളുടെ ദയാദാക്ഷിണ്യത്തിനായി കാത്തിരിക്കുകയായിരുന്നു ഇവര്‍.

Next Story

RELATED STORIES

Share it