Kottayam Local

പാറക്കടവ്-നരിവേലി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-പാറത്തോട് ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ്-നരിവേലി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം താലൂക്ക് വികസന സമിതിയില്‍ പരാതിപ്പെട്ടതനുസരിച്ച് രണ്ടു പഞ്ചായത്തുകളുടെയും അധികാരികളെയും താലൂക്ക് വികസന സമിതിയില്‍ വിളിച്ചുവരുത്തി പാറക്കടവ് നരിവേലി റോഡ് ഉടന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം എന്ന നിലയില്‍ ചുമതലപ്പെടുത്തിയ വാര്‍ഡംഗങ്ങള്‍ ഉടന്‍ തന്നെ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പാറത്തോട് അതിര്‍ത്തി ഭാഗം വരെയുള്ള റോഡ് ഡാറ് ചെയ്തു പണി പൂര്‍ത്തിയാക്കുകയും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ അതിര്‍ത്തി പ്രദേശമായ ഒന്‍പതാം വാര്‍ഡ് മാത്രം ഒരു വര്‍ഷം കഴിഞ്ഞിട്ടും റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. ഈ റോഡ് ദിനവും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വഴിയാത്രക്കാരും നിരവധി സ്‌കൂള്‍ ബസ് ഉള്‍പ്പെടെ മറ്റു വാഹനങ്ങള്‍ കടന്നു പോവുന്ന റോഡാണ് സഞ്ചാരയോഗ്യമാക്കാതെ കിടക്കുന്നത്. കുമളി, എരുമേലി ഭാഗത്തു നിന്നും വരുന്നവര്‍ക്ക് കാഞ്ഞിരപ്പള്ളി ടൗണിലെത്താതെ ഈരാറ്റുപേട്ട റോഡിലെ ആനക്കല്ലിലേയ്ക്കും നരിവേലി ഭാഗത്തേക്കും എളുപ്പ മാര്‍ഗം എത്താന്‍ ഈ റോഡിലൂടെ സാധിക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിന്റെ പരിധിയിലുള്ള ദുരം ടാര്‍ ചെയ്യാതെ മഴക്കാലം ആയാല്‍ കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. പേട്ട സ്‌കൂള്‍, പാറക്കടവ് നരിവേലി റോഡ് ടാര്‍ ചെയ്താല്‍ മിനി ബൈപ്പാസായും റോഡ് ഉപയോഗിക്കാന്‍ കഴിയും.
Next Story

RELATED STORIES

Share it