Second edit

പാര്‍സികളുടെ ഉല്‍സവം

മുംബൈയില്‍നിന്ന് 200 കിലോമീറ്റര്‍ വടക്കുമാറി ഗുജറാത്തില്‍ സ്ഥിതിചെയ്യുന്ന ഉദ്‌വാഡാ എന്ന ഗ്രാമം ഡിസംബര്‍ 25 മുതല്‍ മൂന്നു ദിവസം രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ആദ്യത്തെ ഇറാന്‍ഷാ ഉദ്‌വാഡാ ഉല്‍സവം അവിടെയാണ് നടക്കാന്‍ പോവുന്നത്. വളരെ കുറച്ചു പാര്‍സികള്‍ മാത്രമേയുള്ളു പ്രസ്തുത ഗ്രാമത്തില്‍. പക്ഷേ, പാര്‍സികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒത്തുചേരലാണ് അവിടെ നടക്കുന്നത്. അതിനു കാരണം ഉദ്‌വാഡയിലെ ഇറാന്‍ഷാ അതാഷ് ബഹ്‌റാം എന്ന ആരാധനാലയത്തില്‍ ഏറ്റവും പഴയ വിശുദ്ധ അഗ്നിജ്വാലകള്‍ സ്ഥിതിചെയ്യുന്നു എന്നതുതന്നെ.
പാര്‍സി സംസ്‌കാരവുമായും ജീവിതവുമായും ബന്ധപ്പെട്ട ഈ ഉല്‍സവത്തില്‍ 2500ഓളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു കരുതപ്പെടുന്നത്. ഇവരില്‍ ഭൂരിപക്ഷവും മുംബൈയില്‍നിന്നുള്ളവരായിരിക്കും. ഏതാണ്ട് 70,000 പാര്‍സികളാണ് ഇന്ത്യയിലുള്ളത്. പാര്‍സികളുടെ എണ്ണം കുറഞ്ഞുവരുകയുമാണ്. തങ്ങളുടെ സാംസ്‌കാരികമുദ്രകള്‍ സംരക്ഷിക്കാനുള്ള പാര്‍സി സമൂഹത്തിന്റെ ശ്രമമെന്ന നിലയിലാണ് ഉദ്‌വാഡാ ഉല്‍സവം കണക്കാക്കപ്പെടുന്നത്.
കണക്കുപറഞ്ഞാല്‍ കേരളത്തിലുമുണ്ട് പാര്‍സികള്‍. അതും കോഴിക്കോട്ട്. ഒന്നോ രണ്ടോ പാര്‍സി കുടുംബങ്ങളേയുള്ളു. എന്നാല്‍, പാര്‍സികള്‍ക്ക് അവരുടേതായ ഒരു ആരാധനാലയം നഗരത്തിലുണ്ട്. കോഴിക്കോടിന്റെ തിരുശേഷിപ്പുകളിലൊന്നായി അതു നിലകൊള്ളുന്നു.
Next Story

RELATED STORIES

Share it