wayanad local

പാര്‍ശ്വഭിത്തികള്‍ തകര്‍ന്നത് റോഡിന് ഭീഷണി

മാനന്തവാടി: കൊയിലേരി പാലത്തിനോട് ചേര്‍ന്ന അപ്രോച്ച് റോഡിന്റെ തകര്‍ന്ന പാര്‍ശ്വഭിത്തികള്‍ പുനര്‍ നിര്‍മിക്കാന്‍ നടപടിയുണ്ടാവാത്തതു റോഡിന് ഭീഷണിയുയര്‍ത്തുന്നു.
ആറു മാസങ്ങള്‍ക്ക് മുമ്പാണ് കുറുവാദ്വീപ്-ബാണാസുര ഡാം ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനായി കൊയിലേരിയില്‍ പാലം നിര്‍മിച്ച് കമ്മന-കുണ്ടാല റോഡ് നവീകരിച്ചത്.
നിര്‍മാണം കഴിഞ്ഞയുടന്‍ പുഴയോട് ചേര്‍ന്ന റോഡിന്റെ പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞുവീഴുകയായിരുന്നു. നിര്‍മാണത്തിലെ അപാകതയാണ് പാര്‍ശ്വഭിത്തികള്‍ ഇടിയാന്‍ കാരണമെന്ന് ആക്ഷേപമുണ്ടായിരുന്നെങ്കിലും യാതൊരുവിധ അന്വേഷണമോ പുനര്‍നിര്‍നിക്കാന്‍ നടപടികളോ ഉണ്ടായില്ല.
ഇപ്പോള്‍ മണ്ണിടിഞ്ഞ് റോഡില്‍ നിന്നു വാഹനങ്ങള്‍ പുഴയിലേക്ക് തെന്നിമാറാനുള്ള സാധ്യതയേറി. എത്രയും പെട്ടെന്നു റോഡ് പണി പൂര്‍ത്തിയാക്കണമെന്നും നിര്‍മാണത്തിലെ അപാകതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഹരിതസേന താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ എന്‍ എ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജോസ് പുന്നക്കല്‍, എന്‍ എ പൗലോസ്, എം എം പോള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it