പാര്‍വതിക്ക് പിന്തുണയുമായി തോമസ് ഐസക്

തിരുവനന്തപുരം: നടി പാര്‍വതിക്ക് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നടി പാര്‍വതി സൈബര്‍ ആക്രമണത്തിനിരയാവുകയാണ്. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല. സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ടെന്നതു വ്യക്തം. സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാ മഠത്തിലും റിമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദാമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായിട്ടുണ്ട്. വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോല്‍സാഹിപ്പിക്കുകയുമാണു വേണ്ടതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it