പാര്‍ലമെന്റ അനക്‌സില്‍ അഗ്നിബാധ; ആളപായമില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അനക്‌സ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തീപ്പിടിത്തം. സ്റ്റോര്‍ സെക്ഷനിലുണ്ടായ തീപ്പിടിത്തം 25 മിനിറ്റിനകം നിയന്ത്രണ വിധേയമായി. ആളപായം ഇല്ല. തീപ്പിടിത്തം ഉണ്ടായ സമയം കെട്ടിടത്തിന്റെ മറ്റൊരു നിലയില്‍ ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇത് യോഗത്തിനു തടസ്സമായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് അഗ്നിശമന സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ 219ാം നമ്പര്‍ മുറിയില്‍ തീപ്പിടിത്തമുണ്ടായത്. ഡല്‍ഹി അഗ്നിശമന സേനയിലെ 13 യൂനിറ്റ് ഉടന്‍ സ്ഥലത്തെത്തുകയും തീ അണയ്ക്കുകയുമായിരുന്നു. ഫയലുകളും ഫര്‍ണിച്ചറുകളും സൂക്ഷിക്കുന്ന മുറിയിലാണു തീപ്പിടിത്തമുണ്ടായത്.
Next Story

RELATED STORIES

Share it