പാര്‍ലമെന്റ് ശീതകാല സമ്മേളനം 26 മുതല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം 26 മുതല്‍ ഡിസംബര്‍ 23 വരെ നടത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ ആദ്യമായി ഭരണഘടന അവതരിപ്പിച്ച 1949 നവംബര്‍ 26ന്റെ വാര്‍ഷികമായി രണ്ടു ദിവസത്തെ പ്രത്യേക സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പ് വിജയം പാര്‍ലമെന്റ് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷത്തിനു കിട്ടിയ അധികാരപത്രമല്ലെന്നു അദ്ദേഹം പറഞ്ഞു. ചരക്കു സേവനനികുതി അടക്കമുള്ള നിര്‍ണായക ബില്ലുകളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് രൂക്ഷമാക്കില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചരക്കുസേവന നികുതി ബില്ല്, ഭൂമി ഏറ്റെടുക്കല്‍ ബില്ല്, റിയല്‍ എസ്‌റ്റേറ്റ് റഗുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ബില്ല് തുടങ്ങിയ പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കാന്‍ സാധിക്കാതെയാണ് പാര്‍ലമെന്റിന്റെ മുന്‍ സമ്മേളനങ്ങള്‍ പിരിഞ്ഞത്.
Next Story

RELATED STORIES

Share it