പാര്‍ലമെന്റ് ഇനി കൂടുതല്‍ ഡിജിറ്റല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ശക്തമാക്കുന്നു. ഇന്നലെ ആരംഭിച്ച ശൈത്യകാല സമ്മേളനത്തോടെയാണ് ഡിജിറ്റല്‍വല്‍കരണം പുതിയ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചത്. പാര്‍ലമെന്റംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പാര്‍ലമെന്റ് നടപടിക്രമങ്ങളെയും വ്യത്യസ്ത ബില്ലുകളെയും കുറിച്ച് സമഗ്രമായ വിവരങ്ങള്‍ ലഭിക്കാനുതകുന്ന തരത്തില്‍ പാര്‍ലമെന്റ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത മന്ത്രാലയങ്ങളുടെയും കമ്മിറ്റികളുടെയും വാര്‍ഷിക റിപോര്‍ട്ടുകളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാവും.
ഡിജിറ്റല്‍വല്‍കരണവുമായി ബന്ധപ്പെട്ട പരിശീലനം പൂര്‍ത്തിയാവുന്ന മുറയ്ക്ക് എംപിമാര്‍ക്ക് അച്ചടിച്ച രേഖകള്‍ നല്‍കുന്ന രീതി എടുത്തുകളയും. മുഴുവന്‍ പാര്‍ലമെന്റംഗങ്ങളോടും ഐപാഡ് വാങ്ങിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടുണ്ട്. ഇതിന്റെ ചെലവ് പാര്‍ലമെന്റ് വഹിക്കും.
ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എംപിമാര്‍ക്ക് പുതിയ ഇ മെയില്‍ വിലാസം അനുവദിക്കാനും പാര്‍ലമെന്റിനകത്തെ ഇന്റര്‍നെറ്റ് വൈഫൈ സംവിധാനം 4ജി ആക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. നിലവില്‍തന്നെ ഇരു സഭകളിലും കേന്ദ്ര ഹാളിലും എംപിമാരുടെ ഔദ്യോഗിക വസതികളിലും വൈഫൈ സൗകര്യമുണ്ട്.
Next Story

RELATED STORIES

Share it