പാര്‍ലമെന്റിനു മേല്‍ കോടതിയുടെ കടന്നുകയറ്റത്തിന് എതിരേ എംപിമാര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അധികാരത്തിനു മേല്‍ നീതിന്യായ സ്ഥാപനങ്ങളുടെ കടന്നുകയറ്റത്തിനെതിരേ രാജ്യസഭയില്‍ എംപിമാര്‍. രാജ്യസഭ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ കാലാവധി അവസാനിക്കുന്ന 53 എംപിമാര്‍ക്കു നല്‍കിയ യാത്രയയപ്പു ചടങ്ങിലാണ് അംഗങ്ങള്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. പാര്‍ലമെന്റിന്റെ നിയമനിര്‍മാണത്തിലും ബജറ്റ് രൂപീകരണത്തിലും തീരുമാനമെടുക്കാന്‍ മൂന്നാം കക്ഷിക്ക് ഒരിക്കലും അധികാരമില്ലെന്ന് നീതിന്യായ സ്ഥാപനങ്ങളെ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് വകയിരുത്തണമെന്ന് ഇന്നലെ സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
Next Story

RELATED STORIES

Share it