പാര്‍ലമെന്ററി സമിതി പത്താന്‍കോട്ട് സന്ദര്‍ശിച്ചു

ചണ്ഡീഗഡ്: പി ഭട്ടാചാര്യ എംപി അധ്യക്ഷനായ 13 അംഗ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതി പത്താന്‍കോട്ട് വ്യോമതാവളവും ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളും സന്ദര്‍ശിച്ചു. ഒരുമാസം മുമ്പ് വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സുരക്ഷാസൈന്യം നേരിടുന്ന വെല്ലുവിളികളും അവര്‍ ബോധ്യപ്പെടുത്തി. ശൈത്യകാലത്ത് നിരീക്ഷണം നടത്തുന്നതിലെ പ്രയാസവും ആധുനിക ഉപകരണങ്ങളുടെ അപര്യാപ്തതയും ശ്രദ്ധയില്‍പ്പെട്ടതായി സമിതി അംഗം പ്രഫ. പ്രേംസിങ് ചാന്ദു മജ്‌റ പറഞ്ഞു. അതിര്‍ത്തി റോഡുകള്‍ മെച്ചപ്പെടുത്തണമെന്നും ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കു പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it