thrissur local

പാര്‍ഥസാരഥിക്ഷേത്രം ദേവസ്വം ഏറ്റെടുത്തത് സബ്‌കോടതി ശരിവച്ചു



ചാവക്കാട്: ഗുരുവായൂര്‍ പാര്‍ഥസാരഥിക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടി ചാവക്കാട് സബ്‌കോടതി ശരിവെച്ചു. ക്ഷേത്രഭരണം നിലവിലെ ഭരണസമിതിക്ക് തിരിച്ചേല്‍പ്പിക്കേണ്ടതിന്റെയോ കമ്മിഷണറെ നിയോഗിക്കേണ്ടതിന്റെയോ സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്ത നടപടി ചോദ്യംചെയ്തും ക്ഷേത്രഭരണം തിരിച്ചേല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്രഭരണസമിതി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഗസറ്റ് വിജ്ഞാപനം അനുസരിച്ചാണ് ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എത്തിയത്. എന്നാല്‍, ഇത് നിയമാനുസൃതമല്ലെന്നും ക്ഷേത്രഭരണം നിലവിലെ ഭരണസമിതിക്കാണെന്നും ബോര്‍ഡിന്റെ നടപടി റദ്ദാക്കണമെന്നും ഭരണസമിതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോടതി തള്ളിയത്.
Next Story

RELATED STORIES

Share it