palakkad local

പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു; സിവില്‍ സ്റ്റേഷനിലെ മാലിന്യനീക്കം 18 മുതല്‍ 

പാലക്കാട്: സിവില്‍ സ്റ്റേഷനിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം എഡിഎം ഡോ. അരുണ്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ചുറ്റുപാടൊരുക്കി ജില്ലയിലെ മറ്റ് സ്ഥാപനങ്ങള്‍ക്ക് സിവില്‍ സ്റ്റേഷന്‍ മാതൃകയാകണമെന്ന് എഡിഎം അഭിപ്രായപ്പെട്ടു. സിവില്‍ സ്റ്റേഷന്റെ പലഭാഗങ്ങളിലായി കിടക്കുന്ന ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളും മറ്റ് അനാവശ്യ വസ്തുക്കളും ജൂണ്‍ ഒന്നിന് മുന്‍പായി ലേലം ചെയ്ത് നീക്കാന്‍ എല്ലാ ഓഫിസുകളിലേയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂണ്‍ ഒന്നിന് ശേഷവും നീക്കം ചെയ്യാത്ത അനാവശ്യവസ്തുക്കള്‍ നീക്കം ചെയ്യാനും ആവശ്യമായ നടപടിയെടുക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എഡിഎം അറിയിച്ചു. സിവില്‍ സ്റ്റേഷനിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റിയും ശുചിത്വ മിഷനുമായി ചേര്‍ന്ന് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും രണ്ടായി തരം തിരിച്ച് ശേഖരിക്കാന്‍ പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8.30മുതല്‍ 9.30 വരെ സിവില്‍ സ്റ്റേഷനു മുന്നില്‍ നിന്നും ഇവ നേരിട്ട് ശേഖരിക്കും. 18 മുതല്‍ ശുചിത്വ മിഷന്‍ ഈ പദ്ധതി നടപ്പിലാക്കും.
എല്ലാ ഓഫിസുകളിലേയും ഉന്നതോദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി സത്യദാസ്, മുന്‍സിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എസ് പ്രകാശ്, ശിരസ്തദാര്‍ വിശ്വനാഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it