പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസ്എടുക്കുന്നത് അവസാനിപ്പിക്കണം: സിപിഐ
BY kasim kzm21 Dec 2017 3:52 AM GMT
kasim kzm21 Dec 2017 3:52 AM GMT
ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് കള്ളക്കേസെടുക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും ഇപ്പോഴെടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വിലക്കണമെന്നും സിപിഐ ഇടുക്കി ജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ മാസം ചിന്നക്കനാലില്‍ മണ്ഡലം കമ്മറ്റി അംഗമായ അന്തോണി രാജ്, വിജയകുമാര്‍, രാമയ്യ, യേശുദാസ്, മുത്തുകുമാര്‍ എന്നിവരെ പ്രതികളാക്കി ഒരു കോഴി വ്യാപാരിയുടെ കള്ളപരാതിയില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജാമ്യം പോലും ലഭിക്കാത്ത വിധം കേസെടുത്തിരുന്നു. ആളുകള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പറഞ്ഞു തീര്‍ത്തെങ്കിലും സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ ഇടുക്കി എസ് പിയുടേയും മൂന്നാര്‍ ഡിവൈഎസ്പിയുടെയും നിര്‍ദ്ദേശമനുസരിച്ചാണ് ഇത്തരത്തില്‍ കള്ളക്കഥകള്‍ മെനഞ്ഞ് കേസെടുത്തിട്ടുള്ളത്. സിപിഎം ആഹ്വാനം ചെയ്ത ദേവികുളം മേഖലാ ബന്ദിന്റെ ദിവസം, ചിന്നക്കനാല്‍ ക്ഷീരോല്പാദക സംഘത്തിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ മുനീശ്വരനെ കല്ലിനിടിച്ചു പരുക്കേല്‍പ്പിച്ചു. സിപിഐ പ്രവര്‍ത്തകര്‍ ഇതു ചോദ്യം ചെയ്തപ്പോള്‍ റേഷന്‍ കടയില്‍ നിന്നു മണ്ണെണ്ണ വാങ്ങി ജീപ്പിലൊഴിച്ച് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ജീപ്പ് കത്തിച്ചു. ഇതേത്തുടര്‍ന്ന് അന്തോണി രാജ്, വിജയകുമാര്‍, രാമയ്യ എന്നിവരുടെ പേരിലും വധശ്രമവും തീവയ്പ്പും കുറ്റമാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച് ജയിലിലടച്ചു. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികല്സിയില് കഴിഞ്ഞ മുനീശ്വരന്റെ പരാതിയില്‍ പോലിസ് കേസ്സെടുക്കാന്‍ തയ്യാറായില്ല. ചിന്നക്കനാലിലെ സിപിഐയേയും എഐറ്റിയുസിയേയും തകര്‍ക്കാന്‍ കഴിഞ്ഞ കുറെ കാലമായി സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഭരണാധികാരം ഉപയോഗിച്ച് പോലിസിനെ ആജ്ഞാനുവര്‍ത്തികളാക്കി ഇത്തരത്തില്‍ കള്ളക്കേസുകള്‍ എടുപ്പിക്കുന്നത്. പോലിസിന്റെ പക്ഷപാതപരവും ഏകപക്ഷീയവുമായ നടപടിക്കെതിരേ സിപിഐ ഉയര്‍ത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന മനോഭാവമാണ് ആഭ്യന്തരവകുപ്പിന്. എല്ലാവര്ക്കും തുല്യനീതിയെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയെ പോലിസിന്റെ ഈ നടപടി പുച്ഛിച്ചു തള്ളുന്നതാണ് എന്ന് പ്രമേയം പറയുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT