Flash News

പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല : കെ എം മാണി



കോട്ടയം: കേരള കോണ്‍ഗ്രസ്സില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് ചെയര്‍മാന്‍ കെ എം മാണി. കേരളാ കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. ആരു ശ്രമിച്ചാലും പാര്‍ട്ടിയെ പിളര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങളെ ക്രോഡീകരിച്ച് മുന്നോട്ടു പോവും. എല്‍ഡിഎഫിലേക്ക് പോവുമെന്ന് പറഞ്ഞിട്ടില്ല, അക്കാര്യം ആലോചിച്ചിട്ടില്ലെന്നും കെ എം മാണി സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it