thiruvananthapuram local

പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി; അനുരഞ്ജനവുമായി നേതാക്കള്‍

നെടുമങ്ങാട്: അവസാന റൗണ്ടില്‍ അരുവിക്കരയിലെ സ്ഥാനാര്‍ഥി ലിസ്റ്റ് വെട്ടി നിരത്തി ലിസ്റ്റില്‍ ഇല്ലാത്തയാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്കുള്ളി ല്‍ പൊട്ടിത്തെറി.
ഉപതിരഞ്ഞെടുപ്പ് നടന്നതോടെ ഏറെ ശ്രദ്ധേയമായ അരുവിക്കര മണ്ഡലത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് സിപിഎമ്മിനുള്ളില്‍ കലാപക്കൊടി ഉയര്‍ന്നത്. മണ്ഡലത്തിലുള്ളവരെ വെട്ടിനിരത്തി പാളയം ഏര്യാ സെക്രട്ടറി എ എ റഷീദിനെ അവസാന നിമിഷം സ്ഥാനാര്‍ഥി ആക്കുകയായിരുന്നു ജില്ലാ കമ്മിറ്റി. ഇത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം അണപൊട്ടിയത്.
മണ്ഡലത്തിലെ എസ്എഫ്‌ഐ സംസ്ഥാന നേതാവ് ഷിജുഖാന്‍, ഡിവൈഎഫ്‌ഐ നേതാവ് സുനില്‍കുമാര്‍, പി ബിജു എന്നിവരാണ് ആദ്യം മുതല്‍ അവസാന റൗണ്ട് വരെ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ പ്രവര്‍ത്തകര്‍ അന്ധാളിച്ചുപോയ അവസ്ഥയിലായിരുന്നു. ഇത് അംഗീകരിക്കാനാകാതെ അഴിമതി വീരന് സീറ്റില്ലെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്.
പരസ്യമായി പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ അനുരഞ്ജനവുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയംഗങ്ങള്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍, ബ്രാഞ്ച്, ലോക്കല്‍, ഏരിയ തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു കൂട്ടുകയാണ്. നേതാക്കള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ശക്തമായി തന്നെ നിലകൊള്ളുന്നത് നേതാക്കളെ അലോസരപ്പെടുത്തുകയാണ്.
Next Story

RELATED STORIES

Share it