Flash News

പാര്‍ട്ടിക്കുള്ളിലെ മദ്യപാനികളെ കണ്ടെത്താന്‍ സിപിഎമ്മിന്റെ കണക്കെടുപ്പ്‌



ടോമി  മാത്യു

കൊച്ചി: പാര്‍ട്ടിക്കുള്ളിലെ മദ്യപാനികളെ കണ്ടെത്താന്‍ സിപിഎം കണക്കെടുക്കുന്നു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ചുകള്‍ക്കു നല്‍കിയിരിക്കുന്ന ചോദ്യാവലികളിലാണ് ഇതുസംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയത്. ഒാരോ ബ്രാഞ്ചിലും പാര്‍ട്ടി അംഗങ്ങളായിട്ടുള്ള എത്ര മദ്യപാനികളുണ്ടെന്ന കണക്കു നല്‍കണമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. പാലക്കാട്ട് നടന്ന പാര്‍ട്ടി പ്ലീനത്തിന്റെ തുടര്‍നടപടിയായിട്ടാണ് എണ്ണമെടുക്കലെന്നാണ് അറിയുന്നത്്. പാര്‍ട്ടിക്കുള്ളില്‍ മദ്യപാനികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി നേരത്തേ തന്നെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് നടപടികള്‍ക്ക് പാര്‍ട്ടി തുടക്കം കുറിച്ചിരുന്നു. ഇത് എത്രമാത്രം ഫലവത്തായി എന്നുകൂടി കണ്ടെത്താനാണ് ഇപ്പോള്‍ എണ്ണമെടുക്കല്‍ നടപടിയുമായി പാര്‍ട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സിപിഎം വര്‍ഗബഹുജനസംഘടനകളിലെ അംഗങ്ങളുടെ എണ്ണം സംബന്ധിച്ചും കണക്കെടുപ്പ് നടത്തുന്നുണ്ട്. പാര്‍ട്ടിയിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ 25 വയസ്സിനു താഴെയുള്ള നാലുപേര്‍ ഓരോ ബ്രാഞ്ചിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കി. 25 വയസ്സിനു താഴെയുള്ളവര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതില്‍ കുറവുണ്ടാവുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ ആണ്‍കുട്ടികളും രണ്ടുപേര്‍ പെണ്‍കുട്ടികളുമായിരിക്കണം. ആദ്യം ഇവരെ പാര്‍ട്ടി അനുഭാവി ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തുക. പിന്നീട് പ്രവര്‍ത്തനം വിലയിരുത്തി കാന്‍ഡിഡേറ്റ് മെംബര്‍മാരായും തുടര്‍ന്ന് ഫു ള്‍ മെംബര്‍മാരായും പാര്‍ട്ടി അംഗീകരിക്കും. ബാലസംഘം, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നീ സംഘടനകളെ ശക്തിപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. നിലവില്‍ വിദ്യാര്‍ഥിസംഘടനയായ എസ്എഫ്‌ഐ വഴി പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകര്‍ കടന്നുവരുന്നുണ്ടെങ്കിലും ഇതു വളരെ കുറവാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പഠനകാലത്ത് എസ്എഫ്‌ഐയി ല്‍ അംഗങ്ങളാകുന്നവരില്‍ ഭൂരിഭാഗവും പഠനം കഴിയുന്നതോടെ കൊഴിഞ്ഞുപോവുകയാണ്. ഇതാണ് പുതിയ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. വര്‍ഗബഹുജനസംഘടനകളിലേക്ക് പാര്‍ട്ടിനേതാക്കളുടെ ഭാര്യമാരും മക്കളും എത്തുന്നില്ലെന്ന പരാതിയും പാര്‍ട്ടി അണികള്‍ക്കിടയില്‍ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ബ്രാഞ്ചുകള്‍തോറും നടന്നുവരുന്ന റിപോര്‍ട്ടിങില്‍ നേതൃത്വം അണികളില്‍നിന്നു നേരിടുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നാണിത്. ചില ബ്രാഞ്ച് റിപോര്‍ട്ടിങില്‍ രൂക്ഷമായിത്തന്നെ ഇതിനെതിരേ ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രവര്‍ത്തകര്‍ നേതാക്കളെ വെള്ളംകുടിപ്പിക്കുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.
Next Story

RELATED STORIES

Share it