Idukki local

പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്ന് 300 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചു

വണ്ടിപ്പെരിയാര്‍: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നും മുന്നൂറ് ലിറ്ററോളം ഡീസല്‍ മോഷണം പോയതായി പരാതി. മ്ലാമല ജംഗ്ഷനിലാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച രാത്രിയില്‍ മോഷണം നടന്നതായാണ് സൂചന. മ്ലാമല  ഗ്ലെന്‍മേരി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എത്തിച്ച ടിപ്പര്‍ ലോറികള്‍, എക്‌സകവേറ്റര്‍ തുടങ്ങിയ നാലു വാഹനങ്ങളില്‍ നിന്നാണ് ഡീസല്‍ മോഷണം നടന്നിരിക്കുന്നത്. ഡീസല്‍ ടാങ്കിനും പൈപ്പിനും കേടുവരുത്തി ഇന്ധനം മോഷ്ടിച്ചിരിക്കുന്നത്. എഴു വാഹനങ്ങളാണ് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്നത്. രാവിലെ ടാറിങ് ജോലികള്‍ തുടങ്ങാന്‍ ജിവനക്കാരെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
Next Story

RELATED STORIES

Share it