ernakulam local

പാര്‍ക്കില്‍ മാലിന്യം തള്ളിയതായി പരാതി

മരട്: നഗരസഭ 30ാം ഡിവിഷനിലെ കോലാടത്ത് പരിസരത്തെ എപിജെ അബ്ദുല്‍ കലാം പാര്‍ക്കില്‍ മാലിന്യം തള്ളിയതായി പരാതി. വാഴ വെട്ടിയതിന്റെ അവശിഷ്ടങ്ങളും മറ്റുമാണ് കുട്ടികളുടെ പാര്‍ക്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. നഗരസഭ അധികൃതരുടെ ശ്രദ്ധയില്ലായ്മ മൂലമാണ് മഹാന്റെ പേരിട്ട പാര്‍ക്കിന് ഈ ദുര്‍ഗതി വന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിന് മുമ്പ് പാര്‍ക്കും പരിസരവും കാട് പിടിച്ച് കിടന്നത് പത്രവാര്‍ത്തകളെ തുടര്‍ന്നാണ് വൃത്തിയാക്കിയത്. കാടുംപടലും വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് പെരുമ്പാമ്പ്, ഇറച്ചി വേസ്റ്റ് മുതലായവയായിരുന്നു. പാര്‍ക്കിന്റെ പടിഞ്ഞാറു ഭാഗം കായലാണ്. ചതുപ്പു നിറഞ്ഞ ഇവിടെ മുള്‍ച്ചെടികള്‍ നിറഞ്ഞ നിലയിലാണ്. വേലിയേറ്റ സമയത്ത് വെള്ളം പാര്‍ക്കില്‍ കയറും. ഇതിനാല്‍ മുള്‍ച്ചെടികളും കാടും നിറഞ്ഞ നിലയില്‍ ആയതാണ് പാര്‍ക്കിനെ പാമ്പുകളുടെ ഇഷ്ട സങ്കേതം ആക്കിയത്. ഡിവിഷനിലെ അങ്കണവാടിയും ഇവിടെയാണു പ്രവര്‍ത്തിക്കുന്നത്. ഉപ്പുവെള്ളം കയറുന്നതിനാല്‍ പാര്‍ക്കിലെ ഉപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. മരട് നഗരസഭയുടെ രണ്ടാമത്തെ പാര്‍ക്കാണിത്.
Next Story

RELATED STORIES

Share it