Flash News

പാരിസ് ഉടമ്പടി : ട്രംപിന്റെ നിലപാട് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തില്ല



ന്യൂഡല്‍ഹി: പാരിസ് ഉടമ്പടി സംബന്ധിച്ച ഡോണള്‍ഡ് ട്രംപിന്റെ നിലപാട്്  ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഇന്ത്യക്കും ചൈനയ്ക്കുമെതിരേ യുഎസ് പ്രസിഡന്റ് ട്രംപ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ട്രംപ്് ഭരണകാലത്തും യുഎസുമായുള്ള ബന്ധം സുഗമവും സുതാര്യവുമായി മുന്നോട്ടു പോവുമെന്നും സുഷമ പറഞ്ഞു.  ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരിസ് ഉടമ്പടിയെന്നും ഈ രാജ്യങ്ങള്‍ക്ക് ഉടമ്പടിയിലൂടെ കോടിക്കണക്കിന് വിദേശ ധനസഹായം ലഭിക്കുന്നതായുമായിരുന്നു ട്രംപിന്റെ ആരോപണം.
Next Story

RELATED STORIES

Share it