Flash News

പാരിസ് ഉടമ്പടിക്കപ്പുറവും ഇന്ത്യ പ്രവര്‍ത്തിക്കും : പ്രധാനമന്ത്രി



പാരിസ്: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പാരിസ് കാലാവസ്ഥാ ഉടമ്പടിക്കപ്പുറവും ഇന്ത്യ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരിസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു മോദി. പാരിസ് കാലാവസ്ഥാ കരാറില്‍നിന്ന് പുറത്തുപോയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. എന്നാല്‍, കരാറില്‍നിന്നു പിന്‍മാറിയ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനമുന്നയിക്കുന്നതില്‍നിന്ന് മോദി ഒഴിഞ്ഞുമാറി. മോദിയുമായുള്ള രണ്ടുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കിടെ ഭീകരവിരുദ്ധ പ്രവര്‍ത്തനം, പ്രതിരോധം, വ്യാപാരരംഗത്തെ സഹകരണം എന്നീ വിഷയങ്ങള്‍ പരിഗണിച്ചതായും ചര്‍ച്ചയുടെ ഭൂരിഭാഗവും കാലാവസ്ഥാ സംരക്ഷണത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ അറിയിച്ചു.ചതുര്‍ രാഷ്ട്ര സന്ദര്‍സനം പൂര്‍ത്തിയാക്കി മോദി ഇന്ത്യയിലേക്ക് മടങ്ങി. അവസാന പാദത്തിലെ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെയാണ് മോദി മടങ്ങിയത്.
Next Story

RELATED STORIES

Share it