Flash News

പാരിസ് ആക്രമണത്തെ കുറിച്ച് വരച്ച കാര്‍ട്ടൂണിസ്റ്റിനെ ജയിലിലടച്ചു

പാരിസ് ആക്രമണത്തെ കുറിച്ച് വരച്ച കാര്‍ട്ടൂണിസ്റ്റിനെ ജയിലിലടച്ചു
X
hadi-haidari

ന്യൂയോര്‍ക്ക്: പാരിസില്‍ വെള്ളിയാഴ്ച 129 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ച് കാര്‍ട്ടുണ്‍ വരച്ച ഇറാനിയന്‍ കാര്‍ട്ടൂണിസ്റ്റിനെ ജയിലിലടച്ചു. ഹാദി ഹൈദരി എന്ന കാര്‍ട്ടൂണിസ്റ്റിനെയാണ് തെഹ്‌റാന്‍ ജയിലിലടച്ചത്.

ദി ഷെഹര്‍വാന്റ് എന്ന പത്രത്തിലെ കാര്‍ട്ടൂണിസ്റ്റാണ് ഹൈദരി.  തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഹൈദരി കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവന്ന പശ്ചാത്തലത്തില്‍ കറുത്ത മുഖമുള്ള ആള്‍ കരയുന്ന ചിത്രമാണ് വരച്ചിരിക്കുന്നത്. ഇയാളുടെ മൂക്കിന്റെ സ്ഥാനത്ത് ഇഫാല്‍ ഗോപാരത്തിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ബെയ്‌റൂത്തിലൂണ്ടായ സ്‌ഫോടനത്തെ കുറിച്ചും ഹൈദരി കാര്‍ട്ടുണ്‍ വരച്ചിരുന്നു. ചോര കലര്‍ന്ന ലെബനീസ് പതാകയുടെ മധ്യത്തില്‍ പച്ചനിറത്തിലുള്ള മരത്തില്‍ നിന്ന് പക്ഷികള്‍ പറന്നുയരുന്ന കാര്‍ട്ടൂണാണ് വരച്ചത്. ബെയ്‌റൂത്തില്‍ 44 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ചിത്രത്തിന് ഫ്രാന്‍സ് കരഞ്ഞു എന്ന ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് മറ്റൊരു കാര്‍ട്ടുണ്‍ വരച്ചതുമായി ബന്ധപ്പെട്ട ഹൈദരി ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
Next Story

RELATED STORIES

Share it