Flash News

പാരിസ് ആക്രമണത്തില്‍ ആഹ്ലാദിക്കുന്ന ഐ.എസ്സിന്റെ പുതിയ വീഡിയോ പുറത്ത്

പാരിസ് ആക്രമണത്തില്‍ ആഹ്ലാദിക്കുന്ന ഐ.എസ്സിന്റെ പുതിയ വീഡിയോ പുറത്ത്
X
ISIS

ന്യൂയോര്‍ക്ക്: കഴിഞ്ഞ വെള്ളിയാഴ്ച പാരിസില്‍ 129 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഐ.എസ്സിന്റെ പുതിയ വീഡിയോ പുറത്ത്. ഫുരാറ്റ് മീഡിയാ സെന്ററില്‍ നിന്ന് പുറത്ത് വിട്ട വീഡിയോയിലാണ് അറബിയിലും ഫ്രഞ്ചിലും സന്തോഷം പ്രകടിപ്പിക്കുന്ന സംഭാഷണങ്ങള്‍ ഉള്ളത്.

ഫ്രാന്‍സില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്ന ഭീഷണിയും പുതിയ വീഡിയോയില്‍ ഉണ്ട്. പാരിസ് ആക്രമണത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടേ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.

പാരിസ് ആക്രമണം ഒരു തുടക്കമാണെന്നും കൂടുതല്‍ ആക്രമങ്ങള്‍ക്കായി ഐ.എസ് ഒരുങ്ങികഴിഞ്ഞെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it