പാരിസ് ആക്രമണം: സംശയങ്ങള്‍ ബാക്കി

ബെയ്‌റൂത്ത്: റഷ്യന്‍ സഹായത്തോടെ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനുണ്ടായ മുന്‍തൂക്കം തടയുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനു പശ്ചാത്തലമൊരുക്കാനായി സംഘടിപ്പിച്ചതാണോ പാരിസ് ആക്രമണങ്ങള്‍? റെയ്ഗന്‍ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കന്‍ അസിസ്റ്റന്റ് ട്രഷറി സെക്രട്ടറിയായിരുന്ന പോള്‍ ക്രെയ്ഗ് റോബര്‍ട്‌സാണ് ഈ സംശയം ആദ്യം ഉയര്‍ത്തിയത്.
അന്യരാജ്യത്ത് ആസൂത്രിത ആക്രമണം നടത്താനുള്ള ശേഷി ഐഎസിനില്ലായിരുന്നുവെന്ന് ഇന്‍ഫര്‍മേഷന്‍ ക്ലിയറിങ് ഹൗസ് ഓണ്‍ലൈന്‍ മാഗസിനില്‍ റോബര്‍ട്‌സ് എഴുതുന്നു. അമേരിക്കയുടെ 16 ചാരസംഘടനകളും ഫ്രഞ്ച്-യൂറോപ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നഗരമാണ് പാരിസ്. അക്രമികളാല്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രഞ്ച് പോലിസ് പറയുന്ന ഉമര്‍ ഇസ്മാഈല്‍ മുസ്തഫ ഫ്രഞ്ച് ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായിരുന്നു. നിരീക്ഷണ വിധേയമാക്കേണ്ട പൗരന്മാരുടെ പട്ടികയില്‍ മുസ്തഫ കയറിക്കൂടിയിട്ട് അഞ്ചു വര്‍ഷമായി.
പാരിസ് ആക്രമണത്തിനു മുമ്പ് നഗരത്തില്‍ വ്യാപകമായി നടന്ന സൈബര്‍ ആക്രമണത്തോടെ നഗരത്തിലെ മൊബൈല്‍ നെറ്റ്‌വര്‍ക്കും പോലിസ് നിരീക്ഷണ സംവിധാനവും നിശ്ചലമായി. ഐഎസിനെപ്പോലെ ചിന്നിച്ചിതറിയ ഒരു സംഘത്തിന് ഇത്തരമൊരു ആക്രമണം നടത്താന്‍ ശേഷിയില്ല. പിന്നെ ആരിതു ചെയ്തു എന്നാണ് ഉയരുന്ന സംശയം.
ഐഎസ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഫ്രഞ്ച് പ്രസിഡന്റ് ഹൊളാന്‍ദ് അവരെ കുറ്റപ്പെടുത്തിയതിനും ഇതേവരെ വിശദീകരണം ലഭിച്ചിട്ടില്ല. സിറിയയില്‍ കൂടുതല്‍ വ്യാപകമായ സൈനിക ഇടപെടലിനു സാഹചര്യമൊരുക്കുക, അഭയാര്‍ഥിപ്രവാഹം തടയുക, പൗരാവകാശങ്ങള്‍ പരിമിതപ്പെടുത്തുന്ന പുതിയ നിയമനിര്‍മാണം നടത്തുക തുടങ്ങിയവയ്‌ക്കൊക്കെ സഹായകമായിരുന്നു പാരിസ് ആക്രമണം എന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് റോബര്‍ട്‌സ് പറയുന്നു.
Next Story

RELATED STORIES

Share it