Flash News

പാരിസ് ആക്രമണം: ലോക നേതാക്കള്‍ അപലപിച്ചു

ന്യൂയോര്‍ക്ക് : ഫ്രാന്‍സിലെ പാരിസിലുണ്ടായ ആക്രമണങ്ങളില്‍ വിവിധ ലോക നേതാക്കള്‍ അപലപിച്ചു. ആക്രമണം ലോകത്തിലെ സാഹോദര്യവും സ്വാതന്ത്ര്യവും സമത്വവും തകര്‍ക്കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ്  ഒബാമ പറഞ്ഞു. ജനങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളെ ന്തുവിലകൊടുത്തും ചെറുക്കേണ്ടതുണ്ടെന്നും ഫ്രഞ്ച്് ജനതയ്ക്ക് വേണ്ട എല്ലാവിധ പിന്തുണയും സഹായവും യു.എസില്‍ നിന്നും ഉണ്ടാകുമെന്നും ഒബാമ പറഞ്ഞു.
യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംഭവത്തെ ശക്തമായി അപലപിച്ചു. അക്രമികള്‍ തടവിലാക്കിയ ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് മൂണ്‍ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഫ്രഞ്ച് അധികൃതര്‍ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന്് കരുതുന്നതായും അദ്ദേഹം ആവശ്യപ്പെട്ടു.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ എന്നിവരും സംഭവത്തെ അപലപിച്ചു. ബ്രിട്ടനില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it