പാരിസ് ആക്രമണം: ബ്രസ്സല്‍സില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ബ്രസ്സല്‍സ്: നവംബറിലെ പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ബ്രസ്സല്‍സില്‍ അറസ്റ്റിലായി. ബ്രസ്സല്‍സിന്റെ സമീപ പ്രദേശമായ ഉക്ക്‌ലെയില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ അറസ്റ്റിലായതെന്ന് ബെല്‍ജിയം പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞമാസമുണ്ടായ ബ്രസ്സല്‍സ് ആക്രമണത്തില്‍ പ്രതികളായ രണ്ടു പേര്‍ക്കെതിരേ കൂടി കുറ്റം ചുമത്തിയതായി ബെല്‍ജിയം അധികൃതര്‍ അറിയിച്ചു. ഇസ്മായില്‍ എഫ്, ഇബ്രാഹീം എഫ് എന്നിവര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയത്.
ബ്രസ്സല്‍സ് വിമാനത്താവളത്തില്‍ ബോംബാക്രമണം നടത്തിയവര്‍ക്ക് താമസസൗകര്യം നല്‍കുന്നതിനായി അപാര്‍ട്ട്‌മെന്റുകള്‍ വാടകയ്‌ക്കെടുത്ത് നല്‍കിയത് ഇവര്‍ രണ്ടു പേരുമാണെന്ന് ബെല്‍ജിയം ഫെഡറല്‍ പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it