പാരിസ് ആക്രമണം; ബറ്റാക്ലാനിലെ മൂന്നാമനെ തിരിച്ചറിഞ്ഞു

പാരിസ്: പാരിസ് ആക്രമണത്തിനിടെ ബറ്റാക്ലാന്‍ തിയേറ്ററില്‍ ആക്രമണം നടത്തിയ മൂന്നാമനെ തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി മാനുവല്‍ വാള്‍സ്. ഇയാളുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും സ്ട്രാന്‍ബര്‍ഗില്‍ നിന്നുള്ള ഫ്രഞ്ച് പൗരനായ ഫൗദ് മുഹമ്മദ് അഗാദ് (23) ആണെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
ബറ്റാക്ലാനിലുണ്ടായ ആക്രമണത്തില്‍ 90 പേരാണ് മരിച്ചത്. ബെല്‍റ്റ്‌ബോംബുകള്‍ ധരിച്ചെത്തി പൊട്ടിത്തെറിച്ച മൂവരും ഫ്രഞ്ച് പൗരന്മാരാണെന്ന് അധികൃതര്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു. പാരിസ് ആക്രമണത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ ഫ്രഞ്ച്-ബെല്‍ജിയന്‍ സായുധ സംഘത്തില്‍നിന്നുള്ളവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സഹോദരനടക്കമുള്ള സംഘത്തിനൊപ്പം 2013ല്‍ മുഹമ്മദ് അഗാദ് സിറിയയിലേക്ക് പോയതായി റിപോര്‍ട്ടുകളുണ്ട്.
സിറിയയില്‍ നിന്നും തിരിച്ചെത്തിയവരെ ഫ്രഞ്ച് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അഗാദ് സിറിയയില്‍ തന്നെ തുടരുകയായിരുന്നുവെന്നാണ് കരുതുന്നത്. ഡിഎന്‍എ പരിശോധനയി—ലൂടെയാണ് മൂന്നാമനെ തിരിച്ചറിഞ്ഞതെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു. അക്രമി സംഘത്തിലെ മറ്റുള്ളവര്‍ ഫ്രഞ്ച് പൗരന്മാരായ ഉമര്‍ ഇസ്മാഈല്‍ മുസ്തഫ(29), സമി അമിമൂര്‍ (28) എന്നിവരാണെന്നു നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it