പാരിസ് ആക്രമണം; ജനീവയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി

ജനീവ: പാരിസ് ആക്രമണത്തില്‍ പങ്കുള്ളവര്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളിലാകമാനം തിരച്ചില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാനമായ ജനീവയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
പ്രതികള്‍ നഗരത്തിലുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നു പോലിസ് അറിയിച്ചു. സലാഹ് അബ്ദുസ്സലാം എന്നയാള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇയാള്‍ക്ക് ആക്രമണത്തില്‍ നേരിട്ടു പങ്കുണ്ടോയെന്നു വ്യക്തമല്ല. പാരിസിലെ ആക്രമണം വിവിധയിടങ്ങളില്‍ നിന്നായാണ് പദ്ധതിയിട്ടതെന്ന് ഐഎസ് വെളിപ്പെടുത്തിയിരുന്നു. അതേസമയം, തിരിച്ചറിഞ്ഞ മറ്റു പ്രതികള്‍ അഭയാര്‍ഥികളാണെന്നു തെറ്റിദ്ധരിപ്പിച്ചു സിറിയയില്‍നിന്നു യൂറോപ്പിലേക്ക് കടന്നവരാണെന്നാണ് അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it