പാരിസ് ആക്രമണത്തിന് കാരണം അമേരിക്കയുടെയും റഷ്യയുടെയും പ്രവൃത്തികള്‍: അസം ഖാന്‍

പാരിസ് ആക്രമണത്തിന് കാരണം അമേരിക്കയുടെയും റഷ്യയുടെയും പ്രവൃത്തികള്‍: അസം ഖാന്‍
X
azam-khan_6

ലക്‌നൗ: ആഗോള ശക്തികളായ അമേരിക്കയുടെയും റഷ്യയുടെയും പ്രവൃത്തികളാണ് പാരിസ് ആക്രമണത്തിന് കാരണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ചരിത്രം തീരുമാനിക്കും ആരാണ് തീവ്രവാദിയെന്നും അസം ഖാന്‍ പറഞ്ഞു.
പാരിസ് അക്രമണത്തെ ഞാന്‍ അപലിപ്പിക്കുന്നു.അമേരിക്കയിലും റഷ്യയിലും നടക്കുന്ന ആക്രമണങ്ങളെയും ഞാന്‍ അപലപ്പിക്കുന്നു. സിറിയ, ഇറാഖ്, ഇറാന്‍,ലിബിയ, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളില്‍ അമേരിക്കയും റഷ്യയും നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് പാരിസ് ആക്രമണം. അമേരിക്ക ഈ രാജ്യങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കുകയാണ് ചെയ്തത്. നമുക്ക് നോക്കാം. ആരാണ് നിരപരാധികളെ ആദ്യം വകവരുത്തിയതെന്നും ആരാണ് പ്രതികാരം ചെയ്തതെന്നും.ചരിത്രം തീരുമാനിക്കും ആരാണ് തീവ്രവാദിയെന്നും അല്ലയെന്നും-അസം ഖാന്‍ പറഞ്ഞു.

അതിനിടെ അസം ഖാന്റെ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണ്. ഖാനെതിരേ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ മോശമാക്കുന്നതാണ് ഖാന്റെ പ്രസ്താവനയെന്ന് ബി.ജെ.പി ഉത്തര്‍പ്രദേശ് ഘടകം ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച പാരിസില്‍ നടന്ന ആക്രമണത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it