Flash News

പാരിസ് അക്രമം; ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരേ സ്ത്രീകളുടെ വ്യാപക പ്രതിഷേധം

പാരിസ്: പാരിസിലെ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച പ്രൊഫൈല്‍ പിക്ചറിനെതിരേ സ്ത്രീകളുടെ വ്യാപക പ്രതിഷേധം. പാരിസിലെ സ്ത്രീകള്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചത്. പാരിസ് ആക്രമണത്തിന് മുമ്പ നടന്ന ബെയ്‌റൂത്തില്‍ ആക്രമണത്തെ ആരും അപലപിക്കുകയോ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയാണ് നിരവധി സ്ത്രീകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഫ്രാന്‍സിലെ ഓണ്‍ലൈന്‍ മാഗിസിന്‍ എഡിറ്ററായ ഷാര്‍ലോട്ട് ഫര്‍ഹാന്റെ പോസ്റ്റ്
ഫര്‍ഹാന്റെ പോസ്റ്റ് ഇതിനോടകം വയറലായി. ഫര്‍ഹാന്‍ തന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയില്ല. പാരിസിനെ അപലപിച്ചാണ് എല്ലാവരും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയതെന്ന് പോസ്റ്റില്‍ പറയുന്നു. ലോകത്തിന് വേണ്ടിയാണെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നു. ദിനം പ്രതി നിരവധി ആക്രമണങ്ങള്‍ ലോകത്ത് നടക്കുന്നു. നിരവധി പേര്‍ കൊല്ലപ്പെടുന്നു. ബെയ്‌റുത്തില്‍ 44 പേര്‍ മരിച്ചു. അവര്‍ക്കൊന്നും വേണ്ടി പ്രൊഫൈല്‍ പിക്ചര്‍ ആരും മാറ്റുന്നില്ല. അങ്ങനെയെങ്കില്‍ എത്ര തവണ പിക്ചര്‍ മാറ്റേണ്ടി വരും. എന്റെ ഹൃദയം ഈ ലോകത്തിനു വേണ്ടിയാണെന്നും പോസ്റ്റില്‍ പറയുന്നു. ഫര്‍ഹാന്റെ പോസ്റ്റിന് ഇതിനോടകം135,000 ലൈക്കും 89,000 ഷെയറും ലഭിച്ചു.

ഫര്‍നാന്‍ മാത്രമല്ല നിരവധി സ്ത്രീകള്‍ ഇതിനോടകം ഫെയ്‌സ്ബുക്കിന്റെ നടപടിക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്.എല്ലാവരും ബെയ്‌റൂത്ത് ആക്രമണത്തെ അപലപിക്കാത്തതിനെയും ചോദ്യം ചെയ്യുന്നു.
ഫെയ്‌സ്ബുക്കിന്റെ നടപടിക്കെതിരേ മൗനം അപലപിക്കാന്‍ തനിക്കാവില്ലെന്ന് പാരിസിലെ ഗ്രിസലി ജാക്‌സണ്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ മുഴുവന്‍ ഫ്രഞ്ച് പതാകയാണെന്നും നിരവധി ആക്രമണങ്ങള്‍ക്ക് വിധേയമായ പലസ്തീന്റെയോ, സിറിയയുടെയോ ഇറാഖിന്റെയോ പതാക ഒരിക്കല്‍ പോലും ആരും പ്രൊഫൈല്‍ പിക്ചര്‍ ആക്കിയില്ലല്ലോ എന്ന് പാരിസിലെ ഡാലിയ എന്ന പെണ്‍കുട്ടിയുടെ പോസ്റ്റില്‍ പറയുന്നു.

ഷാര്‍ലോട്ട് ഫര്‍ഹാന്റെ പോസ്റ്റ്






I won’t be changing my profile to the French flag even though I am French and from Paris. The reason for this is that if I did this for only Paris this would be wrong. If I did this for every attack on the world, I would have to change my profile everyday several times a day. My heart is with the world, no borders, no hierarchy, I hold every human’s life with value who is attacked by extremist beliefs whether they are based on religion, prejudice or profit! Don’t be part of the “us and them” mentality which the war mongers want you to do!”
Next Story

RELATED STORIES

Share it