Flash News

പാരിസ്ഥിതികാവസ്ഥ : ധവളപത്രത്തിന്റെ കരട് ഉടന്‍ പ്രസിദ്ധീകരിക്കും- മുഖ്യമന്ത്രി



തിരുവനന്തപുരം: 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നതിന്റേയും സംസ്ഥാനത്തിന്റെ പാരിസ്ഥിതികാവസ്ഥ സംബന്ധിച്ചു—ള്ള ധവളപത്രത്തിന്റെ കരട് തയ്യാറായതായും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിയമപ്രകാരം ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ പ്രാദേശികതല നിരീക്ഷണ സമിതിയേയാണ് ചുമതലപ്പെടുത്തിയത്. ഉപഗ്രഹ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണു ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ചില തദ്ദേശസ്ഥാപനങ്ങള്‍ ഭൗതിക പരിശോധനയുടെയും റവന്യൂ രേഖകളുടെയും അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. ഇത് ഉപഗ്രഹ ചിത്ര സഹായത്തോടെ വിശകലനം ചെയ്ത് അപാകത നീക്കുകയും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തുന്നതിനും വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it