പാരിസില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ദിനം ആചരിച്ചു

പാരിസ്: മുസ്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രത്തെ അപമാനിക്കുന്നതിനെതിരായി പാരിസിലെ സയന്‍സെസ് പോ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ ഹിജാബ് ദിനം ആചരിച്ചു. പാരിസിലെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലൊന്നിലെ വിദ്യാര്‍ഥികളുടെ നടപടി ശിരോവസ്ത്രത്തിനെതിരായി ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്ന രാജ്യത്ത് പുതിയ സംവാദത്തിന് തുടക്കം കുറിച്ചു. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന സ്ത്രീകളെല്ലാം ഹിജാബ് ദിനത്തിന്റെ ഭാഗമാവണമെന്ന് വിദ്യാര്‍ഥിനികള്‍ അഭ്യര്‍ഥിച്ചു. ഇസ്‌ലാം ഭീതി വര്‍ധിച്ച സാഹചര്യത്തില്‍ ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it