Sports

പാരിസില്‍ മോദി - ശരീഫ് കൂടിക്കാഴ്ച നടത്തി

പാരിസ്: യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്തി. ഇരുവരും ഹസ്തദാനം ചെയ്യുന്ന ഫോട്ടോ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.2015 ഉഫ സമ്മേളനത്തിനു ശേഷം ആദ്യമായാണ് മോദി നവാസ് ശരീഫിനെ കാണുന്നത്. വിവിധ നയതന്ത്രകാര്യങ്ങളില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്നാണു റിപോര്‍ട്ട്. എന്നാല്‍, ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. ഇന്ത്യ-പാക് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം അറിയിച്ചിരിക്കാമെന്നും റിപോര്‍ട്ടുണ്ട്.തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു നേരത്തേ നവാസ് ശരീഫ് പറഞ്ഞിരുന്നു. ഇന്ത്യ, അഫ്ഗാനിസ്താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി സൗഹൃദത്തില്‍ കഴിയാനാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.പാരിസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it