പാരിസില്‍ തോക്കുമായി പിടിയിലായ യുവാവിന്റെ കാമുകിയും അറസ്റ്റില്‍

പാരിസ്: ഫ്രഞ്ച് തലസ്ഥാനത്തെ ഹോട്ടലില്‍നിന്ന് ഇരട്ട തോക്കുകളുമായി പിടിയിലായ യുവാവിന്റെ കാമുകി അറസ്റ്റില്‍. ഡിസ്‌നിലാന്‍ഡ് പാരിസ് ഹോട്ടലില്‍നിന്നു കഴിഞ്ഞ ദിവസം പിടിയിലായ 28കാരന്റെ കാമുകിയാണ് അറസ്റ്റിലായതെന്നു ഫ്രഞ്ച് പോലിസ് അറിയിച്ചു. ഹോട്ടലില്‍നിന്നു രക്ഷപ്പെട്ട യുവതിയെ അവരുടെ വസതിയില്‍നിന്നാണ് പിടികൂടിയത്. ഹോട്ടലില്‍നിന്ന് അറസ്റ്റിലായ 28 കാരനില്‍നിന്നു സ്‌ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയും ഫ്രഞ്ച് ഭാഷയിലുള്ള ഖുര്‍ആന്‍ പതിപ്പും കണ്ടെത്തിയെന്നു പോലിസ് അവകാശപ്പെട്ടു.
അതേസമയം, പാരിസിനു പ്രാന്തത്തിലുള്ള ഷോപ്പിങ് മാളില്‍ കളിത്തോക്ക് ചുഴറ്റിയ 15 വയസ്സുകാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it