പാരിപ്പള്ളിയിലെ പൊതുശൗചാലയം അടഞ്ഞനിലയില്‍: യാത്രക്കാര്‍ ദുരിതത്തില്‍
BY Sumeera SMR16 April 2016 5:33 AM GMT
Sumeera SMR16 April 2016 5:33 AM GMT
പാരിപ്പള്ളി:കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ അധീനതയില്‍ പാരിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശൗചാലയം ആഴ്ചകളായി അടഞ്ഞ നിലയില്‍.
പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ മാസം നടത്തിയ ലേലത്തില്‍ ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയ്ക്ക് ലേലം നടന്നെങ്കിലും നാളിതുവരെ തുക കെട്ടിവയ്ക്കാന്‍ കരാറുകാരന് തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മടത്തറ, പരവൂര്‍ റോഡുകളും ദേശീയപാതയും ചേരുന്ന ഭാഗത്തുള്ള പൊതുശൗചാലയത്തെ നിരവധി യാത്രക്കാരാണ് ആശ്രയിച്ചുപോന്നത്. ശൗചാലയം അടച്ചതോടെ പാരിപ്പള്ളിയില്‍ വാഹനമിറങ്ങുന്ന യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഓട്ടോയില്‍ സമീപമുള്ള പെട്രോള്‍ പമ്പുകളിലേക്ക് യാത്ര ചെയ്യേണ്ട ഗതികേടിലാണ് .
ഇതു മൂലം സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
തുക കെട്ടിവയ്ക്കാനാവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് പഞ്ചായത്ത് അധികൃതര്‍ ശൗചാലയത്തിന് മുന്നില്‍ നോട്ടീസ് പതിച്ചിരുന്നു.
പ്രശ്നം രൂക്ഷമായതോടെ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നിലവിലുള്ള കരാര്‍ റദ്ദാക്കി തൊട്ടടുത്ത തുക വിളിച്ച ലേലക്കാരന് കരാര്‍ നല്കാന് തീരുമാനിക്കുകയും ചെയ്തു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT