thiruvananthapuram local

പാരമ്പര്യം പിന്തുടര്‍ന്ന് കാര്‍ഷിക വിപണന സ്റ്റാളുമായി സെയ്‌നുലാബ്ദീന്‍

ചിറയിന്‍കീഴ്: ബാപ്പയുടെ പാരമ്പര്യം പിന്തുടര്‍ന്ന് കാര്‍ഷിക വിപണനവുമായി മകനും പതിവ് തെറ്റിക്കാതെ ശാ ര്‍ക്കരയില്‍.
ശാര്‍ക്കര വ്യാപാരമേളയിലാണ് ശാസ് താംകോട്ട സ്വദേശി സെയ്‌നുലാബ്ദീന്‍ തന്റെ ബാപ്പയുടെ തൊഴിലായ കാര്‍ഷിക വിപണന സ്റ്റാള്‍ നടത്തുന്നത്. ശാര്‍ക്കരയില്‍ മീനഭരണി മഹോല്‍സവത്തോടനുബന്ധിച്ചാണ് വര്‍ഷം തോറും വിശാലമായ ശാര്‍ക്കര പറമ്പില്‍ വ്യാപാരമേള നടത്തുന്നത്. രണ്ട് തലമുറകളായി കാര്‍ഷിക വ്യാപാരമേള നടത്തുന്നു. മൂന്നാമത് തലമുറയായ സെയ്‌നുലാബ്ദീനാണ് ഇപ്പോള്‍ സ്റ്റാള്‍ നടത്തുന്നത്്.
സെയ്‌നുലാബ്ദീന്റെ ബാപ്പ നൂറുദ്ദീന്‍ പതിനഞ്ച് വയസ്സുള്ളപ്പോഴാണ് നൂറുദ്ദീന്റെ പിതാവായ ഇബ്രാഹിംകുട്ടിയോടൊപ്പം ആദ്യമായി കാര്‍ഷിക വിപണി നടത്തുന്നതിനായി ശാര്‍ക്കരയിലെത്തിയത്. ഇബ്രാഹിംകുട്ടിയുടെ മരണശേഷം പിന്നീട് നൂറുദ്ദീനാണ് വിപണിയുടെ മേല്‍നോട്ടം വഹിച്ചത്. നൂറുദ്ദീന്‍ പതിവ് തെറ്റിക്കാതെ രണ്ടു വര്‍ഷം മുമ്പു വരെയും കച്ചവടത്തിനായെത്തി. നൂറുദ്ദീന് 78 വയസ്സായപ്പോള്‍ ശാരീരികാസ്വാസ്ഥ്യം മൂലം കച്ചവടം ചെയ്യാനാവാതെ വന്നു. തുടര്‍ന്നാണ് സഹായിയായി കൂടെനിന്ന മകന്‍ സെയ്‌നുലാബ്ദീന്‍ കാര്‍ഷിക വിപണിയുടെ മേ ല്‍നോട്ടം ഏറ്റെടുക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് സെയ്‌നുലാബ്ദീന്റെ ബാപ്പ നൂറുദ്ദീന്‍ മരണപ്പെട്ടു. ഇപ്പോള്‍ സൈനുലാബ്ദീനാണ് കച്ചവടം നടത്തുന്നത്. നൂറുദ്ദീന് പത്ത് മക്കളാണുള്ളത്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് 45 വയസ്സുള്ള സെയ്‌നുലാബ്ദീന്റെ കുടുംബം. കാച്ചില്‍, ചേമ്പ്, മഞ്ഞള്‍, കിഴങ്ങ്, ഇഞ്ചി, മാനാ ഇഞ്ചി, താമരക്കണ്ണന്‍ ചേമ്പ്, മുക്കിഴങ്ങ് തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളും വേനല്‍ക്കാലത്ത് രുചിയൂറുന്ന മാമ്പഴങ്ങള്‍, എല്ലാവിധ വാഴതൈകളും ശാര്‍ക്കര വ്യാപാരമേളയിലെ സ്റ്റാളിലുണ്ടാവും. മേളയില്‍ തിരക്കേറുന്ന സമയമാണിപ്പോള്‍.
ശാര്‍ക്കര മീനഭരണി മഹോല്‍സവത്തോടനുബന്ധിച്ച് തുടങ്ങിയ വ്യാപാരമേള മേയ് 15 വരെ ഉണ്ടാവും. സമീപ ജില്ലകളില്‍ നിന്നുപോലും ആളുകള്‍ വ്യാപാരമേളയില്‍ എത്തുന്നുണ്ട്.
Next Story

RELATED STORIES

Share it