Flash News

പാമ്പ് കടിയേറ്റതിന് ചാണകത്തില്‍ മൂടി 'ചികിത്സ';യുപിയില്‍ യുവതി മരിച്ചു

പാമ്പ് കടിയേറ്റതിന് ചാണകത്തില്‍ മൂടി ചികിത്സ;യുപിയില്‍ യുവതി മരിച്ചു
X
ലഖ്‌നൗ: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ശരീരം മുഴുവന്‍ ചാണകം കൊണ്ട് മൂടിയുള്ള 'ചികിത്സ'യിലായിരുന്ന യുവതി മരിച്ചു. യുപിയിലെ ബുലാന്ദ്ഷഹറില്‍ ദേവേന്ദ്രി(35)ആണ് മരിച്ചത്.



വീട്ടിലെ ആവശ്യത്തിനായി വിറകു ശേഖരിക്കാന്‍ പറമ്പില്‍ പോയ ദേവേന്ദ്രിയെ പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഭര്‍ത്താവ് വിളിച്ചുവരുത്തിയ പാമ്പാട്ടിയാണ് ചാണകത്തില്‍ പൊതിഞ്ഞുള്ള ചികിത്സ നിര്‍ദേശിച്ചത്. തുടര്‍ന്ന് യുവതിയുടെ ശരീരം മുഴുവന്‍ ചാണത്തില്‍ മൂടുകയായിരുന്നു. അല്‍പസമയത്തിനകം യുവതി മരണപ്പെടുകയും ചെയ്തു.
Next Story

RELATED STORIES

Share it