പാമോലിന്‍ കേസ്: ഉമ്മന്‍ചാണ്ടി പദവിയൊഴിയണം- വിഎസ്

പാലക്കാട്: പാമോലിന്‍ കേസില്‍ ആരേയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന സുപ്രിംകോടതി പരാമര്‍ശം യുഡിഎഫ് എന്ന ഐക്യ അഴിമതി മുന്നണി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അഭിമാനത്തിന്റെ ലവലേശമെങ്കിലും ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി സ്വന്തം പദവി ഉപേക്ഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റേയും സെബിയുടേയും നിയമങ്ങള്‍ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് അഭ്യന്തരവകുപ്പിന് ലഭിച്ച പരാതി കാര്‍പറ്റിനടിയില്‍ തള്ളി. അക്കാര്യം വിശദീകരിച്ച് താന്‍ പത്രസമ്മേളനം നടത്തിയെങ്കിലും മാധ്യമങ്ങളും അതു റിപോര്‍ട്ട് ചെയ്തില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it