Flash News

പാമോലിന്‍ കേസ് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയെന്ന് വിജിലന്‍സ് കോടതി

പാമോലിന്‍ കേസ് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയെന്ന് വിജിലന്‍സ് കോടതി
X
umman-chandy_തൃശൂര്‍: ധനമന്ത്രിയായിരിക്കേ ഉമ്മന്‍ചാണ്ടിയുടെ വ്യക്തമായ അറിവോടെയാണ് പാമോലിന്‍ ഇടപാട്  നടന്നതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. കേസിലെ മൂന്നും നാലും പ്രതികളായ മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. ഇവര്‍ നല്‍കിയ വിടുതല്‍ ഹരജി പരിഗണിക്കവെയാണ്  ഉമ്മന്‍ചാണ്ടിക്കെതിരായ കോടതിയുടെ പരാമര്‍ശം. പാമോലിന്‍ ഇടപാട് സംബന്ധിച്ച ഫയല്‍ നേരത്തേ കണ്ടിട്ടില്ലെന്നാണ് ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
1991-92 കാലത്ത് മലേഷ്യയില്‍ നിന്ന് ചട്ടങ്ങള്‍ മറികടന്ന് പാമോലിന്‍ ഇറക്കുമതി ചെയ്ത് സര്‍ക്കാരിന് രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് 2010ല്‍ പത്മകുമാറും സക്കറിയ മാത്യുവും നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ വിധി വന്നത്. ഇതോടെ കേസിന്റെ വിചാരണ ഏറെ വൈകാതെ ആരംഭിക്കാന്‍ സാധ്യതയുയരുകയാണ്.
Next Story

RELATED STORIES

Share it