പാമൊലിന്‍ കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കണം: കോടതി

തൃശൂര്‍: പാമൊലിന്‍ കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. മുന്‍മന്ത്രി ടി എച്ച് മുസ്തഫയുടെ ആരോഗ്യസ്ഥിതി അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അനുസൃതമായി നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് ജൂണ്‍ 23ലേക്കു മാറ്റി. ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ, സിവില്‍ സപ്ലൈസ് എംഡിയായിരുന്ന ജിജി തോംസണ്‍, കമ്പനി പ്രതിനിധികളായിരുന്ന സദാശിവം, ശിവരാമകൃഷ്ണന്‍, സിവില്‍ സപ്ലൈസ് സെക്രട്ടറിയായിരുന്ന പി ജെ തോമസ് എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.
Next Story

RELATED STORIES

Share it