പാമൊലിന്‍ കേസ്: വിചാരണയില്‍ ഹൈക്കോടതി ഇടപെട്ടില്ല

കൊച്ചി: തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നടക്കാനിരിക്കുന്ന പാമൊലിന്‍ കേസിന്റെ വിചാരണാ നടപടികള്‍ തടയണമെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഹരജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
ഈ മാസം 28ന് കുറ്റാരോപണ മെമ്മോ വായിച്ചുകേള്‍പ്പിക്കാനായി നിശ്ചയിച്ചിരിക്കുകയാണെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് കേസിലെ പ്രതികൂടിയായ ജിജി തോംസണ്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് പി ഉബൈദ് പരിഗണിച്ചത്.
പാമൊലിന്‍ കേസില്‍നിന്ന് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തൃശൂര്‍ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
Next Story

RELATED STORIES

Share it