Flash News

നെരുദയുടെ മരണം വീണ്ടും അന്വേഷിക്കുന്നു

നെരുദയുടെ മരണം വീണ്ടും അന്വേഷിക്കുന്നു
X
pablow

സാന്റിയാഗോ:ലോക പ്രശ്‌സത കവിയും എഴുത്തുകാരനും കമ്മ്യൂണിസ്റ്റുകാരനുമായ പാബ്ലോ നെരുദയുടെ മരണത്തിലെ ദുരൂഹതയില്‍ വീണ്ടും അന്വേഷണം തുടരാന്‍ ചിലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനിതഘടനാ വിദഗ്ധരും വിരലടയാള വിദഗ്ധരും ചേരുന്ന അന്താരാഷ്ട്ര സംഘമാണ് നെരുദയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 1973ല്‍ നെരുദ മരിച്ചപ്പോള്‍ തന്നെ  വിഷംകൊടുത്ത് കൊന്നതാണോ എന്ന് സംശയമുയര്‍ന്നിരുന്നു. തുടര്‍ന്ന് 2013ല്‍ നടന്ന അന്വേഷണത്തില്‍ മരണം സ്വഭാവികമാണെന്നും ശരീരത്തില്‍ യാതൊരു മാരകവിഷങ്ങളും എത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ 2015 ല്‍ നെരൂദയുടെ മരണത്തില്‍ ഒരു മൂന്നാം പാര്‍ട്ടിയുടെ  ഇടപെടല്‍ ഉണ്ടെന്ന്് ചിലിയന്‍ സര്‍ക്കാര്‍ തന്നെ വീണ്ടും വ്യക്തമാക്കിയിരുന്നു. നെരുദയുടെ മരണത്തിലെ ശേഷിക്കുന്ന ദുരൂഹതകള്‍ നീക്കുക എന്നതാണ് ചിലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നെരുദയുടെ പല്ലുകളും അസ്ഥികളും വീണ്ടും പരിശോധന നടത്താന്‍ സംഘം തീരുമാനിച്ചിട്ടുണ്ട്.

ചിലിയന്‍ പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയെ അമേരിക്കന്‍ പിന്തുണയോടെ പിനോഷെയുടെ സൈന്യം അട്ടിമറിച്ച വേളയില്‍ത്തന്നെ നെരൂദയുടെ മരണം സംഭവിച്ചത് സ്വാഭാവികമല്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ആഗസ്‌റ്റോ പിനോഷെയുടെ പട്ടാള വിപ്ലവം കഴിഞ്ഞ് 12 ദിവസത്തിനുശേഷമാണ് നെരൂദ ഹൃദയാഘാതം മൂലം മരിച്ചത്. ജീവിതകാലത്തു തന്നെ ഒരു ഇതിഹാസമായിരുന്ന നെരൂദയുടെ മരണം ലോകമെമ്പാടും പ്രകമ്പനം സൃഷ്ടിച്ചിരുന്നു. പിനോഷെ നെരൂദയ്ക്ക് പൊതുസംസ്‌കാരം നടത്തുവാന്‍ അനുമതി നിഷേധിച്ചെങ്കിലും ആയിരക്കണക്കിന് ആളുകള്‍ കര്‍ഫ്യൂ ലംഘിച്ച് ആദരസൂചകമായി ചിലിയിലെ തെരുവുകള്‍ നിറച്ചിരുന്നു. 1971 ലാണ് നെരൂദയ്ക്ക് നോബെല്‍ സമ്മാനം ലഭിച്ചത്.
Next Story

RELATED STORIES

Share it