kannur local

പാപ്പിനിശ്ശേരി പഞ്ചായത്ത്: ഭവനനിര്‍മാണത്തിന് 71 ലക്ഷം

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിന് 10,89,53,800 രൂപയുടെ വരവും 10,01,38,500 ചെലവും 29,05,899 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. 2016-17 സാമ്പത്തിക വര്‍ഷം പഞ്ചായത്തിന് നികുതി വരുമാനമായി 64,15,000രൂപയും നികുതിയേതര വരുമാനമായി 28,66,000രൂപയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ധനസഹായമായ 8,15,54,000രൂപയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭവനനിര്‍മാണം, നവീകരണം, വീടിന് സ്ഥലം വാങ്ങല്‍ എന്നീ പദ്ധതികള്‍ക്ക് 71ലക്ഷവും ഗ്രാമപ്പഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിന് 15ലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളമെത്തിക്കുന്നതിനും കിണര്‍ മെയിന്റനന്‍സ് നടത്തുന്നതിനുമായി 18ലക്ഷവും അനുവദിച്ചു.
കാര്‍ഷിക മേഖല- 18.70ലക്ഷം, മൃഗപരിപാലനമേഖല-10.10ലക്ഷം, പട്ടികജാതി വിഭാഗങ്ങള്‍ക്കുളള ക്ഷേമ പ്രവര്‍ത്തനത്തിന് 59.01ലക്ഷവും നീക്കിവച്ചു. അംഗന്‍വാടിക്ക് സ്ഥലമെടുക്കുന്നതിനും കെട്ടിട നിര്‍മാണത്തിനും അംഗന്‍വാടി മെയിന്റനന്‍സിനും പ്രൈമറി വിദ്യാലയങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബ—ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് സി —റീനയുടെ അഭാവത്തില്‍ പ്രസിഡന്റ് കെ നാരായണന്‍ ബജറ്റ് അവതരണം നടത്തി.
മുകേഷ് കല്ലേന്‍, കോട്ടൂര്‍ ഉത്തമന്‍, സി രാജന്‍, ടി—കെ പ്രമോദ്, സി ഷാഫി, സി എച്ച് സലീന, കെ പ്രമീള, പഞ്ചായത്ത് സെക്രട്ടറി എം ടി ഗോപി സംസാരിച്ചു.
Next Story

RELATED STORIES

Share it