malappuram local

പാപ്പിനിപ്പാറയില്‍ പോലിസിനെ കണ്ട് ഓടിയ യുവാവ് കിണറ്റില്‍ വീണു

മഞ്ചേരി: പോലിസ് മര്‍ദ്ദനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഓടിയ യുവാവ് കിണറ്റില്‍ വീണു. ആനക്കയം പാപ്പിനിപ്പാറയില്‍ അര്‍ധരാത്രി ഒരു മണിക്കാണ് സംഭവം.
മുള്ളമ്പാറ പാറക്കാടന്‍ അബ്ദുര്‍റഹിമാന്റെ മകന്‍ റിഷാദാണ് (21)കിണറ്റില്‍ വീണത്. പ്രതിഷേധത്തെ തുടര്‍ന്ന് എസ്‌ഐ വിഷ്ണുവിനെ മലപ്പുറം ജില്ലാ പോലിസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. തിരഞ്ഞെടുപ്പ് ദിവസം എസ്‌ഐ വിഷ്ണുവിനും പോലിസുകാര്‍ക്കും നേരെ കല്ലെറിഞ്ഞവരെ പിടികുടാനാണ് പോലിസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് കേസിലുള്‍പ്പെട്ട റിഷാദിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കുകയായിരുന്നു. ഡിവൈഎസ്പിയുമായി സംസാരിച്ചതു പ്രകാരം രാവിലെ ഹാജരാക്കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതിനിടയില്‍ കുതറിയോടിയ റിഷാദ് തൊട്ടടുത്ത കിണറ്റില്‍ വീണു.
തുടര്‍ന്ന് മലപ്പുറത്ത് നിന്നു ഫയര്‍ ഫോഴ്‌സെത്തിയാണ് റിഷാദിനെ കരയ്‌ക്കെത്തിച്ചത്. തിരഞ്ഞെടുപ്പ് ദിവസം പാപ്പിനിപ്പാറയില്‍ ഇരു വിഭാഗം ആളുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പോലിസെത്തി ലാത്തിവീശിയതോടെ ചിലര്‍ പോലിസിന് നേരെ കല്ലെറിഞ്ഞിരുന്നു. തുടര്‍ന്ന് കണ്ടാലറിയാവു 40ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് മുസ്‌ലിംലീഗ്, മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കള്‍ മലപ്പുറം ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതികളെ ഹാജരാക്കാമെന്നും സമ്മതിച്ചിരുന്നതായി ലീഗുകാര്‍ പറഞ്ഞു. പ്രതിയെയോ വീട്ടുകാരേയോ മര്‍ദ്ദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെത്താനാവശ്യപ്പെട്ടതോടെ കുതറി ഓടിയാണ് കിണറ്റില്‍ വീണതെന്നും മഞ്ചേരി പോലിസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി പോലിസ് സ്റ്റേഷനു മുമ്പില്‍ രാവിലെ ഒമ്പതു മണിക്ക് കുത്തിയിരുപ്പ് സമരം നടത്തി. അഡ്വ.എം ഉമ്മര്‍ എംഎല്‍എ, എസ്ടിയു സംസ്ഥാന സെക്രട്ടറി അഡ്വ.എം റഹ്മത്തുല്ല, അഡ്വ. യു എ ലത്തീഫ്, വല്ലാഞ്ചിറ മുഹമ്മദലി, വല്ലാഞ്ചിറ മജീദ്, മജീദ് മാസ്റ്റര്‍,അബ്ദുറഹിമാന്‍ ബാപ്പുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അന്‍വര്‍ മുള്ളമ്പാറ, ടി എം നാസര്‍, എ മൊയ്തീന്‍ ഹാജി, പി ബീരാന്‍ ഹാജി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it