thrissur local

പാപ്പാന്റെ കൈ ആന കടിച്ചെടുത്ത സംഭവം അപൂര്‍വമാണെന്ന് ആന ചികില്‍സകര്‍

തൃശൂര്‍: മരുന്നുകൊടുക്കുന്നതിനിടെ പാപ്പാന്റെ  കൈ ആന കടിച്ചെടുത്ത സംഭവം അപൂര്‍വമാണെന്ന് ആനചികിത്സകര്‍. തീറ്റ കൊടുക്കുന്ന സമയത്ത് പാപ്പാന്‍മാരെ ആന കടിക്കുന്ന സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും കൈ കടിച്ചെടുക്കുന്നത് അപൂര്‍വമാണെന്ന് പ്രമുഖ ആന ചികിത്സകനായ ഡോ.പി ബി ഗിരിദാസ് പറഞ്ഞു.ചേര്‍ത്തല കോലഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍ എന്ന ആനയാണ് പാപ്പാന്റെ കൈ കടിച്ചെടുത്തത്. പരിക്കേറ്റ കഞ്ഞിക്കുഴി ഏഴാം വാര്‍ഡ് കുറ്റുവേലി പ്രതാപനെ(48) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആനയുടെ പല്ലുകള്‍ പരന്നതാണെങ്കിലും വായയുടെ അറ്റത്തുള്ള പല്ലുകള്‍ക്ക് മൂര്‍ച്ചയുണ്ടാകുമെന്നും കൈ കടിച്ചുമുറിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.സാധാരണ ഭക്ഷണം കൊടുക്കുബോള്‍ വായയുടെ അറ്റത്തേക്ക് കൈ കടത്തേണ്ടി വരാറില്ലെങ്കിലും മരുന്നുകള്‍ കൊടുക്കേണ്ടി വരുമ്പോള്‍ ആന കഴിക്കാന്‍ വിസമ്മതിക്കുന്നതുകൊണ്ട് പാപ്പാന്‍മാര്‍ പലപ്പോഴും മരുന്ന് കയ്യിലെടുത്ത് ആനയുടെ വായയുടെ ഉള്ളിലേക്ക് കൊടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും അത്തരത്തില്‍ മരുന്ന് നല്‍കിയപ്പോഴായിരിക്കാം കൈ കടിച്ചെടുത്തതെന്നും ഡോ.പി.ബി.ഗിരിദാസ് പറഞ്ഞു. ആനയുടെ കടിയേറ്റ് കൈ ചതയുകയും എല്ലുകള്‍ നുറുങ്ങുകയും ചെയ്ത സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it